മനാമ : ‘ഷെഫ്സ് പാലറ്റ്’ ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്നു നടത്തുന്ന പാചക മത്സരങ്ങൾ ജനുവരി 17ന് നടക്കും. കേക്ക് മാസ്റ്റർ, ഡെസേർട്ട് ചാമ്പ്യൻ, ലിറ്റിൽ സ്റ്റാർ എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റ് ഗല്ലെറിയ സിഞ്ച് മാളിൽ വൈകീട്ട് ആറുമുതൽ ആരംഭിക്കുന്നതാണ്.
പാചക കലയിലെ സർഗാത്മകതയും നവീകരണവും ലക്ഷ്യമിടുന്ന ഷെഫ്സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളർത്താൻ വിവിധ പരിപാടികൾ ലക്ഷ്യമിടുന്നു. പാചക കലയെക്കുറിച്ചുള്ള വെബിനാറുകൾ, പാചക മത്സരങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പാചക ക്ലാസുകൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കും. ഒട്ടനവധി മത്സരാർഥികൾ പങ്കെടുക്കുന്ന കേക്ക് ഡെസർട്ട്, കുട്ടികളുടെ കപ്പ് കേക്ക് ഡിസൈൻ മത്സരങ്ങൾ കാണാൻ എല്ലാവരെയും കുടുംബസമേതം ലുലു ഗലേറിയ മാളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.