പള്ളികൾ പണിയുന്നതിന് കരാറിലൊപ്പിട്ടു

മനാമ: സൽമാൻ സിറ്റിയിൽ ഒരു ജുമുഅ മസ്ജിദ് അടക്കം നാല് പള്ളികൾ പണിയാൻ സുന്നി വഖഫ് കൗൺസിൽ കരാറിലൊപ്പിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരം വിവിധ ഗവർണറേറ്റുകളിൽ സുന്നി, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിൽ 20 ആരാധനാലയങ്ങൾ പുതുക്കി പണിയുന്നതിനും തീരുമാനിച്ചു. സൽമാൻ സിറ്റിയിൽ മൊത്തം 12 പള്ളികളാണ് പണിയാനുദ്ദേശിക്കുന്നത്. ഇതിൽ നാല് പള്ളികൾ പണിയുന്നതിനുള്ള കരാർ പള്ളിക്കായി സംഭാവന ചെയ്യുന്നവരുമായി ഒപ്പുവെച്ചു.

സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഫിതീസ് അൽ ഹാജിരി, കൗൺസിൽ അംഗം ഇബ്രാഹിം സലാഹുദ്ദീൻ, എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ സുന്നി ഔഖാഫിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ പണിയുന്നതിന് സഹായം വാഗ്ദാനം ചെയ്യാൻ മുന്നോട്ടുവന്നവർക്ക് ശൈഖ് റാഷിദ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. നിലവിൽ പണിയാനുദ്ദേശിക്കുന്ന നാല് പള്ളികൾക്കും മൊത്തം 2.83 ദശലക്ഷം ദീനാർ ചെലവു വരും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Contracts were signed to build masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT