ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം 

ജവഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി അനുസ്മരണം

മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ബഹ്റൈെന്‍റ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി അനുസ്മരണവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു.

ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്‍റ് ഹാളിൽ നടന്ന പരിപാടിയിൽ ദേശീയ ആക്ടിങ് പ്രസിഡന്‍റ് പി.എം. രഞ്ജിത് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ അനുസ്മരണപ്രഭാഷണം നടത്തി.

ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീഖ് കൊല്ലം, ജോ.സെക്രട്ടറി മുഹമ്മദ് ജമീൽ, മീഡിയ ആൻഡ് ഐ.ടി വിങ് കൺവീനർ അലൻ ഐസക്, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Commemoration of Jawaharlal Nehru and Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.