സി.എം.എൻ ട്രസ്റ്റിന്റെ 'എ ഹോം ഓഫ് യുവർ ഓൺ' പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിർമിക്കുന്ന നാല് പുതിയ വീടുകളുടെ തറക്കല്ലിടൽ കർമം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു
എറണാകുളം/ മനാമ: ഭവനരഹിതരായ കുടുംബങ്ങൾക്ക് തണലൊരുക്കുന്ന സി.എം.എൻ (ചന്ദ്രമ്മ മാധവൻ നായർ) ട്രസ്റ്റിന്റെ 'എ ഹോം ഓഫ് യുവർ ഓൺ' പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിർമിക്കുന്ന നാല് പുതിയ വീടുകളുടെ തറക്കല്ലിടൽ കർമം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. എറണാകുളം പറവൂർ മണ്ഡലത്തിൽപ്പെട്ട വിവിധ പ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങൾക്കായാണ് വീടുകൾ നിർമിക്കുന്നത്.
ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സി.എം.എൻ ട്രസ്റ്റും ചെയർമാൻ പമ്പാവാസൻ നായരും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പറഞ്ഞു. 480 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടുകളാണ് നിർമിച്ചു നൽകുന്നതെന്നും ഏറ്റവും അർഹരായ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാൻ സാധിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ആഗസ്റ്റ് 25-നാണ് 50 വീടുകൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ 'എ ഹോം ഓഫ് യുവർ ഓൺ' പദ്ധതി ട്രസ്റ്റ് ആരംഭിച്ചത്. രണ്ടുവർഷത്തിനുള്ളിൽ തന്നെ 49 വീടുകൾ എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തുവാൻ സാധിച്ചതായി ട്രസ്റ്റ് മാനേജർ സന്തോഷ് കയരാട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.