ബഹ്റൈനിൽ ക്ലിക്കോൺ ആദ്യത്തെ എക്സ്ക്ലുസീവ് റീട്ടെയിൽ സ്റ്റോർ ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ബഹ്റൈനിൽ ആദ്യത്തെ എക്സ്ക്ലൂസീവ് റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. മനാമ ബാബ് അൽ ബഹ്റൈനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുല്ല പൊയിൽ (ചെയർമാൻ), അഹമ്മദ് മുഹമ്മദ് അബ്ദുല്ല അൽ അഷീർ, സലീം അമ്മദ് (മാനേജിങ് ഡയറക്ടർ), അമീർ കറാച്ചി (ഡയറക്ടർ), ഹാരിസ് കണ്ടമത്ത് (സി.ഇ.ഒ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ), ജുറൈജ് ഇട്ടിലോട്ട് (ഡയറക്ടർ) എന്നിവരുൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.
പുതിയ സ്റ്റോറിൽ ക്ലിക്കോണിന്റെ നൂതനവും ഉയർന്ന നിലവാരവുമുള്ള ഉൽപന്നങ്ങളുടെ വിശാലമായ കലക്ഷനുകളുണ്ട്. ഇത് ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കും. ഈ ലോഞ്ച് സാധാരണ ഒരു ഷോപ്പ് തുറക്കുന്നതിനേക്കാളുപരി ബഹ്റൈനിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകാൻ ഞങ്ങൾ പ്രതിബദ്ധരാണെന്ന് തെളിയിക്കുന്നതാണെന്ന് സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഹാരിസ് കണ്ടമത്ത് പറഞ്ഞു.
ഈ വിപണിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇവിടുത്തെ സമൂഹത്തോടൊപ്പം വളരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ എക്സ്ക്ലൂസീവ് സ്റ്റോർ റീട്ടെയിൽ ഉപഭോക്താക്കൾക്ക് മാത്രമല്ല ബഹ്റൈനിലെ ബി2ബി ബിസിനസ് ആവശ്യങ്ങൾക്കും ഞങ്ങൾ സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.