??? ?????? ???????? ???????? ??????????? ????????? ????????? ????????????? ???????????? ???????????????

തലസ്​ഥാന നഗരിയിൽ ശുചിത്വം വർധിപ്പിക്കാൻ വൻ കാമ്പയിന്​ തുടക്കം

മനാമ: തലസ്​ഥാന നഗരിയിലെ ശുചിത്വം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപക ബോധവത്​കരണ കാമ്പയിന്​ തിങ്കളാഴ്​ച തുടക്കമായി. അഞ്ച്​ ലക്ഷം ദിനാർ ചെലവിട്ട്​ അഞ്ച്​ വർഷം നീളുന്ന കാമ്പയിൻ ഗൾഫ്​ സിറ്റി ശുചീകരണ കമ്പനിയുടെ (ജി.സി.സി.സി) സഹകരണത്തോടെ കാപിറ്റൽ ട്രസ്​റ്റീസ്​ അതോറിറ്റിയാണ്​ സംഘടിപ്പിക്കുന്നത്​. ‘ഡു ഇറ്റ്​ റൈറ്റ്​’ എന്ന പേരിലുള്ള കാമ്പയി​​െൻറ ഭാഗമായി 12 പ്രദർശനങ്ങൾ, മത്സരങ്ങൾ, 900 വീഡിയോകൾ, പോസ്​റ്ററുകൾ എന്നിവ ഒരുക്കും. 
അൽ റിവാഖ്​ ഗാലറിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാമ്പയിൻ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടു.  മാലിന്യസംസ്​കരണത്തൊട്ടികൾ കണ്ടെത്താൻ ജന​ങ്ങളെ സഹായിക്കുന്നതിന്​ ജി.പി.എസ്​ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ‘ഗൾഫ്​ സിറ്റി സർവീസ്​’ എന്ന പുതിയ ആപ്ലിക്കേഷനും വാർത്താസമ്മേളനത്തിൽ പുറത്തിറക്കി. 
വ്യവസായ മാലിന്യം, ഖരമാലിന്യം, ദ്രവമാലിന്യം തുടങ്ങി നിരവധി തരം മാലിന്യമുണ്ടെങ്കിലും വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും റെസ്​റ്റോറൻറുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങളിലാണ്​ കാമ്പയിൻ ഉൗന്നൽ നൽകുന്നതെന്ന്​ വാർത്താസമ്മേളനത്തിൽ കാപിറ്റൽ ട്രസ്​​റ്റീസ്​ അതോറിറ്റി ഡയറക്​ടർ ജനറൽ ശൈഖ്​ മുഹമ്മദ്​ ബിൻ അഹ്​മദ്​ ആൽ ഖലീഫ പറഞ്ഞു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം 300 ആയി ഉയർത്താനും പദ്ധതിയുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു.
Tags:    
News Summary - cleaning campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.