ക്ലാസിക് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി ക്രിക്കറ്റ് ക്ലബായ ക്ലാസിക് ക്രിക്കറ്റ് ക്ലബിന്റെ ജഴ്സി പ്രകാശനം കാപ്പാലം സ്ട്രീറ്റ് റസ്റ്റാറന്റിൽ നടന്നു. സ്‌പോൺസർമാരായ ബഹ്‌റൈൻ എക്സ്പ്രസ് ട്രാവൽസ് ആൻഡ് ടൂർസിന്റെയും കാപ്പാലം സ്ട്രീറ്റ് റസ്റ്റാറന്റിന്റെയും ഉടമകളായ സിയാദ്, ഫൈസൽ എന്നിവർ ചേർന്ന് ക്ലാസിക് ക്ലബ് കോർ ടീം അംഗങ്ങളായ സത്താർ, റഷീദ് എന്നിവർക്ക് ജഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു. ക്ലാസിക് ക്രിക്കറ്റ് കോർ മെംബർ സിയ ഉൽ ഹഖ് അധ്യക്ഷത വഹിച്ചു. കോർ ടീം അംഗങ്ങളായ ജസീർ കുന്നുമ്മൽ, അഷ്‌റഫ്‌, ഫാരിസ്, ജംഷീദ്, നൗഫൽ, ജംഷീർ, ഷറഫു എന്നിവർ സംസാരിച്ചു. മുസ്‌തഫ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - Classic Cricket Club Jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.