സുഹൈൽ
അസ്സഖാഫ്
മടക്കര
മനാമ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷററുമായിരുന്ന കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദ് അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മനാമ കന്നഡ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. അൽ മഖർ ബഹ്റൈൻ കമ്മിറ്റിയുടെയും ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സുഹൈൽ അസ്സഖാഫ് മടക്കര മുഖ്യാതിഥിയാകും. ഐ.സി.എഫ് ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ ആത്മകഥ (വിശ്വാസപൂർവം) യുടെ ബഹ്റൈൻ തല പ്രീ പബ്ലിക്കേഷൻ ബുക്കിങ് ഉദ്ഘാടനം സുബൈർ കണ്ണൂർ നിർവഹിക്കും. ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി നേതാക്കളും മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനം ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടാവുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.