മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് വൈകീട്ട് മൂന്നിന് ഇന്ത്യൻ ക്ലബിൽ വെച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഗ്രൂപ് തിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ആറു വയസ്സ് വരെയുള്ളവർക്ക് ക്രയോണുകൾ ഉപയോഗിച്ച് കളറിങ്. ഏഴു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് ഡ്രോയിങ് ആൻഡ് കളറിങ്. കളർ പെൻസിൽ ഉപയോഗിച്ചാണ് മത്സരം (തീം ഉണ്ടായിരിക്കും).13 മുതൽ 16 വയസ്സ് വരെയുള്ളവർക്ക് ഡ്രോയിങ് ആൻഡ് കളറിങ് മത്സരം. വാട്ടർ കളർ ഉപയോഗിച്ചായിരിക്കും. (തീം ഉണ്ടായിരിക്കും).രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ആതിര പ്രശാന്ത് - 37356788, സുനിത നായർ -33364388, ശാന്തി ശ്രീകുമാർ - 36462500, അനൂപ് പള്ളിപ്പാട് -3969500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.