മനാമ: കാന്തത്തിെൻറ അംശമുള്ള മുത്തുമാല, പിഞ്ചുകുഞ്ഞിെൻറ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 14 മാസം പ്രായമുള്ള കുട്ടി നിർത്താതെ ഛർദിക്കുന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിയിലുണ്ടായിരുന്ന മാല കാണാനില്ലെന്നും കുട്ടി വിഴുങ്ങിയിട്ടുണ്ടാകാമെന്ന സംശയം കുട്ടിയുടെ മാതാവ് ഡോക്ടർമാരോട് അറിയിച്ചു.
തുടർന്ന് കുട്ടിയുടെ എക്സ്റേ ചിത്രങ്ങളിൽ നിന്ന് ആമാശയത്തിലുള്ള മാല വ്യക്തമായി. ഇതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തി വിജയകരമായി വസ്തുക്കൾ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ സംഘത്തിെൻറ നിരീക്ഷണത്തിലാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ എസ്.എം.സിയിലെ ചീഫ് സർജൻ റാനി അൽ അഗ്ഹ പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് നിന്ന് വീട്ടിലേക്ക് അയക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികൾ അപകടകരമായ വസ്തുക്കൾ കഴിച്ച് ആശുപത്രിയിലാകുന്നതുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണ് എസ്.എം.സിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുട്ടികളുടെ കൈയെത്തുന്ന സ്ഥലത്ത് ഇത്തരം വസ്തുക്കൾ സൂക്ഷിക്കാതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.