സി.ബി.എസ്.ഇ പന്ത്രണ്ട്: മികച്ച വിജയവുമായി ഏഷ്യൻ സ്കൂൾ

മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂളിന് മികച്ച വിജയം. ഹ്യുമാനിറ്റീസ് സ്ട്രീമിലെ അനഘ രാജേഷ് പിള്ള, ജെസ്ന മരിയ ജോസ് എന്നിവർ 97.2 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തി. കോമേഴ്സ് സ്ട്രീമിലെ പാർവതി ഹരികുമാർ 96.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും സായന്ത് ശ്രീകുമാർ 96.2 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി. 145 പേരാണ് സ്കൂളിൽനിന്ന് പരീക്ഷ എഴുതിയത്.

95.8 ശതമാനം മാർക്ക് നേടിയ ഗൗരി വിനു കർത്തയാണ് സയൻസ് സ്ട്രീമിൽ ഒന്നാമതെത്തിയത്. 11 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി. ഡോൺ ദേവസ്യാച്ചൻ, റിദ ഷിരിൻ മുജീബ് റഹ്മാൻ എന്നിവർ 95.6 ശതമാനം മാർക്കോടെ സയൻസ് സ്ട്രീമിൽ രണ്ടാമതെത്തി. 95.4 ശതമാനം മാർക്ക് നേടിയ സാറ മരിയൻ ജോസഫ് മൂന്നാം സ്ഥാനം നേടി.

94.8 ശതമാനം മാർക്ക് നേടിയ ജൂലിയ ആൻ ബിജുവിനാണ് കോമേഴ്സ് സ്ട്രീമിൽ മൂന്നാം സ്ഥാനം. ഹ്യുമാനിറ്റീസ് സ്ട്രീമിൽ സ്നേഹ മേരി ജോളി 91.2 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും ആൻമോൾ കൗർ ബാസൻ 82.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി. വിവിധ വിഷയങ്ങളിൽ മുന്നിലെത്തിയവർ:

മാത്തമാറ്റിക്സ്: അജയ് പരമേശ്വർ (96 ശതമാനം)

അൈപ്ലഡ് മാത്തമാറ്റിക്സ്: ശ്രേയ ശിവകുമാർ (94 ശതമാനം)

ഫിസിക്സ്: ഹരി ശങ്കർ പ്രസാദ് (95 ശതമാനം)

ബയോളജി: ദേവശ്രീ ശ്രീജിത്ത് രാജൻ (98 ശതമാനം)

എൻജിനീയറിങ് ഗ്രാഫിക്സ്: ആൻസൽ ജോൺ (98 ശതമാനം)

കമ്പ്യൂട്ടർ സയൻസ്: ഷർമിലീ ധനശേഖരൻ (98 ശതമാനം)

ഫിസിക്കൽ എജുക്കേഷൻ: മയൂഷ മിൽട്ടൺ (96 ശതമാനം)

മികച്ച വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്‍റ്  അഭിനന്ദിച്ചു.

Tags:    
News Summary - CBSE 12th: Asian school with excellent results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.