????? ???? ??????? ??????????? ?????????? ???.??.??.????????? ??????? ????????

കാൻസർ കെയർ ഗ്രൂപ്​ വാർഷികാഘോഷ പരിപാടിയിൽ ഡോ. വി.പി. ഗംഗാധരൻ പ​െങ്കടുത്തു

മനാമ: കാൻസർ കെയർ ഗ്രൂപി​​െൻറ നാലാം വാർഷികത്തി​​െൻറ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഡോ. വി.പി. ഗംഗാധരൻ കാൻസർ ര ോഗികളെ പരിശോധിക്കുകയും ബോധവത്​കരണ ക്ലാസ്​ എടുക്കുകയും ചെയ്​തു. കാൻസർ രംഗത്തെ ആധുനിക ചികിത്സ, പ്രതിരോധം, തെറ് റിദ്ധാരണകൾ എന്നിവ വിശദീകരിച്ചായിരുന്നു ക്ലാസ്​. കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങളും, സാമൂഹിക സാംസ്​കാരിക സംഘടനാ നേതാക്കളും, കാൻസർ രോഗികളും അവരുടെ ബന്ധുക്കളും പരിപാടിയിൽ പ​െങ്കടുത്തു. സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക്​ ഡോ. വി.പി. ഗംഗാധരൻ മറുപടി നൽകി. അറുപതോളം രോഗിക​െള അദ്ദേഹം പരിശോധിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻറ്​ ഡോ.പി.വി. ചെറിയാൻ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു. വേറിട്ട ജീവകാരുണ്യ പ്രവർത്തനവും, ഏറ്റവും അർഹിക്കുന്ന രോഗികൾക്കുള്ള സഹായവും നൽകുന്ന കാൻസർ കെയർ ഗ്രൂപ്​ പ്രവർത്തനങ്ങളെ, ചടങ്ങിൽ സംസാരിച്ച ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള എടുത്തു പറഞ്ഞു. കാൻസർ കെയർ ഗ്രൂപി​​െൻറ സ്ഥാപക ദിനം മുതൽ സമാജം നൽകി വരുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതം പറഞ്ഞു. ട്രഷറർ സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു, രജിസ്ട്രേഷൻ ഇൻചാർജ് അബ്​ദുൽ സഹീർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ.എം.കെ, കോശി സാമുവൽ, സുരേഷ് കെ. നായർ, ഉമ്മർ അബ്ദുല്ല എന്നിവരും ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകി. രോഗികളെ പരിശോധിക്കുന്നതിന് കാൻസർ കെയർ ഗ്രൂപ്പ് അഡ്വൈസറി ബോർഡ് അംഗം ഡോ.നിഷ പിള്ള, വനിതാ വിഭാഗം കോർഡിനേറ്റർ ഷേർലി തോമസ്, ഷൈനി വർഗീസ്, സോഫി ജോസഫ് എന്നിവർ സഹായങ്ങൾ നൽകി.

Tags:    
News Summary - cancer care group varshikam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.