പടവ് കുടുംബവേദി ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ
സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു.
ഷിഫ മെഡിക്കൽ സെൻറർ സി.ഇ.ഒയും കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറുമായ ഹബീബ് റഹ്മാൻ മുഖ്യാതിഥി ആയിരുന്നു. ഡോ. ഡേവിസ്, പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ, സെക്രട്ടറി മുസ്തഫ പട്ടാമ്പി, മുൻ പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ, മുനവർ ഫൈറോസ് എന്നിവർ സംസാരിച്ചു. ഡോ. ബിജു മോസസ് പ്രമേഹ ബോധവത്കരണ ക്ലാസെടുത്തു. സാമൂഹിക പ്രവർത്തകന്നായ നജീബ് കടലായി ക്യാമ്പ് സന്ദർശിച്ചു.
ഷിഫ മെഡിക്കൽ സെൻററിനുള്ള ഉപഹാരം ഷെമിലി പി. ജോണിൽ നിന്ന് ഷിഫ സി.ഇ.ഒ ഹബീബ് റഹ്മാനും ഷീലയും ഏറ്റുവാങ്ങി. ബൈജു മാത്യു, സഗീർ, സയ്യിദ് മനോജ്, ആമിന സുനിൽ, ജറീന സയ്യിദ്, അനൂജ സഗീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ റസിൻ ഖാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.