മനാമ: റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പുരോഗതി ഉറപ്പാക്കാനുംനിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്താനുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ആരംഭിക്കുന്നതിനുള്ള നിർദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. സര്‍ക്കാറിെൻറ വിവിധ പദ്ധതികളുടെ മുന്‍ഗണന നിര്‍ണയിക്കുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. മുഹറഖ് ഗവര്‍ണറേറ്റില്‍ ഏഴ് സ്ഥലങ്ങള്‍ അക്വയര്‍ ചെയ്യുന്നതിന് അംഗീകാരം നല്‍കി. വിവിധ സ്ഥലങ്ങളില്‍ പൊതുജന താല്‍പര്യാര്‍ഥം കാർ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണിത്. ഐന്‍ റയ പാര്‍ക്ക് നവീകരിക്കാനും നിർദേശിച്ചു. ‘വിഷന്‍ 2030’ പദ്ധതികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് യു.എന്നും ബഹ്‌റൈനും തമ്മില്‍ കരാറില്‍ ഒപ്പുവെക്കും.
പരിസ്ഥിതിക്ക് അപകടകരമായ മാലിന്യങ്ങളുടെ വിഷയത്തിൽ നിയമം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കി. ജി.സി.സിയിലെ വ്യവസായങ്ങളുടെ സംരക്ഷണവും മത്സരാത്മകതയും ഉറപ്പാക്കാൻ ചില സാധനങ്ങൾ ഇറക്കുമതി ചെയ്യുേമ്പാൾ ഫീസ് ചുമത്താനുള്ള നിർദേശം അംഗീകരിച്ചു. പുകവലി, പുകയില നിരോധനവുമായി ബന്ധപ്പെട്ട നിയമത്തില്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തുന്നതിനും അംഗീകാരം നല്‍കി.
രണ്ടാമത് ഗവൺമെൻറ് ഫോറം വിജയകരമായത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഗവൺമെൻറ് ഫോറത്തിലെ അജണ്ടകള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാറിെൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്ന് വിലയിരുത്തുകയും ചെയ്തു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന ഫോറം സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായകമാകുമെന്നും അഭിപ്രായമുയര്‍ന്നു. മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും ഫോറത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാറിെൻറ ഭാവി പദ്ധതികള്‍ ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിന് ഇത് ഉപകരിക്കും. ബഹ്‌റൈന്‍ അന്താരാഷ്ട്ര പ്രതിരോധ എക്‌സിബിഷന്‍ വൻ വിജയമായിരുന്നെന്ന് കാബിനറ്റ് വിലയിരുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ് ഇത് സംഘടിപ്പിച്ചത്. മോസ്‌കോയില്‍ സംഘടിപ്പിച്ച 19ാമത് അന്താരാഷ്ട്ര വിദ്യാര്‍ഥി,യുവജന ഉച്ചകോടിയുടെ ഭാഗമായി നടന്ന യുവജന മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രകട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.