??????? ?????? ????? ????????? ?????

മന്ത്രിസഭ ​േയാഗം:  ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്​തതക്ക്​ ശ്രമം വേണമെന്ന്​ പ്രധാനമന്ത്രി

മനാമ: യമനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുന്നതായിരുന്നു യമൻ പ്രധാനമന്ത്രി ഡോ.അഹ്​മദ്​ ഉബൈദ്​ ബിൻ ദാഗറി​​െൻറ ബഹ്​റൈൻ സന്ദർശനമെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഒൗദ്യോഗിക ചർച്ചകൾ ഫലപ്രദമായിരുന്നു. പ്രതിസന്ധികൾ അതിജീവിക്കാൻ യമന്​ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗുദൈബിയ പാലസിൽ പ്രതിവാര മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബഹ്​റൈനിൽ നിന്നുള്ള ഹജ്ജ്​ തീർഥാടകർക്ക്​ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന്​ അദ്ദേഹം  ഹജ്ജ്​ മിഷനോട്​ ആവശ്യപ്പെട്ടു. ഹജ്ജ്​ സുഖകരമാക്കാനായി സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ നേതൃത്വത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രശംസനീയമാണ്​. സ്​പെയിനിലെ ബാഴ്​സലോണയിൽ നടന്ന ഭീകരാക്രമണത്തെ സഭ ശക്​തമായി അപലപിച്ചു. ഭീകരവിരുദ്ധ മുന്നേറ്റത്തിൽ ബഹ്​റൈൻ സ്​പെയിനിനൊപ്പം നിൽക്കും. ബഹ്​റൈൻ എല്ലാതരം തീവ്രവാദത്തെയും ഭീകരതയെയും തള്ളിക്കളയുന്നതായും മന്ത്രിസഭ വ്യക്തമാക്കി. 

രാജ്യം ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്​തത കൈവരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന്​ പ്രധാനമന്ത്രി ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകി. ദേശീയ വ്യവസായങ്ങൾക്ക്​ പ്രോത്സാഹനം നൽകണം. ഇൗത്തപ്പഴം സംസ്​കരണം പോലുള്ള മേഖലയിലെ വ്യവസായങ്ങൾക്ക്​ പിന്തുണ ഉറപ്പാക്കണം. രാജ്യത്ത്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾ സുരക്ഷിതമാണെന്ന്​ കാബിനറ്റിനെ ബന്ധപ്പെട്ടവർ അറിയിച്ചു. മുട്ടയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണം. സതേൺ ഗവർണറേറ്റിലെ അസ്​കർ, ജൗ, അൽദാർ എന്നിവിടങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക്​ നിർദേശം നൽകി. സ​ന്ദർശനവേളയിൽ അവിടുത്തെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മന്ത്രിമാർ നേരിട്ട്​ ചോദിച്ചറിയും.മാലിന്യങ്ങൾ ‘അപകടകരം’, ‘അപകടകരമല്ലാത്തത്​’ എന്നിങ്ങനെ രണ്ടായി തരം തിരിക്കാൻ തീരുമാനമായി. ‘സെമി ഹസാഡസ്​’ എന്ന വിഭാഗം റദ്ദാക്കാനും തീരുമാനിച്ചു.

Tags:    
News Summary - cabinet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.