മനാമ: ബുസൈതീൻ ഫ്ലൈഓവർ നിർമാണത്തിന്റെ ഭാഗമായി ശൈഖ് ഈസ ബിൻ സൽമാൻ കോസ് വേയിൽ ഗതാഗത നിയന്ത്രണവുമായി തൊഴിൽ മന്ത്രാലയം. ബുസൈതീൻ പ്രദേശത്തെ ശൈഖ് ഈസ ബിൻ സൽമാൻ കോസ്വേയെ അവന്യൂ 105ലേക്ക് ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത വഴിതിരിച്ചുവിടൽ. മനാമയിൽനിന്ന് മുഹറഖിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ബുധനാഴ്ച മുതൽ മുഹറഖിൽനിന്ന് മനാമയിലേക്കുള്ള വാഹനങ്ങൾ ശൈഖ് ഈസ ബിൻ സൽമാൻ കോസ്വേയിലെ ബദൽ റൂട്ടുകളിലേക്കാണ് തിരിച്ചുവിടുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ മനാമയിൽനിന്ന് മുഹറഖിലേക്കുള്ള വാഹനങ്ങൾ ശൈഖ് ഈസ ബിൻ സൽമാൻ കോസ്വേയിലെ ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിടും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.