Posted On
date_range Updated On
date_range ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സുൽത്താനുമായി ചർച്ചനടത്തി
മസ്കത്ത്: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്യംസൺ ഹ്രസ്വ സന്ദർശനാർഥം ഒമാനിലെത്തി. ചൊവ്വാഴ്ച രാത്രി ബൈതുൽ ബർക്ക കൊട്ടാരത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായി പ്രതിരോധ സെക്രട്ടറി ചർച്ച നടത്തി. ഒമാനും ബ്രിട്ടനും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണവും വിവിധ വിഷയങ്ങളും ചർച്ചചെയ്തതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഒമാൻ പ്രതിരോധമന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദി, ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കൊവ്വൽ തുടങ്ങിയവരും ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.