Posted On
date_range Updated On
date_range ശൈഖ് ഹമദ് പാലത്തിൽനിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മനാമ: ശൈഖ് ഹമദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചത് 35കാരനായ ഏഷ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഏവിയേഷനുമായി സഹകരിച്ച് കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെടുത്തത്. പാലത്തിൽനിന്ന് ഒരാൾ കടലിലേക്ക് ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡ് ഉടനടി തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.