മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ബി.കെ.എസ് ഓപൺ ജുനിയർ -സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 18ന് ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മേയ് 26 വരെ നീണ്ടുനിൽക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ്, ഡബ്ൾസ് മത്സരങ്ങൾക്കുപുറമെ പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബ്ൾസ്, മിക്സഡ് ഡബ്ൾസ്, 45 വയസ്സിനും 50 വയസ്സിനും മുകളിലുള്ളവർക്കായി പ്രത്യേകം മാസ്റ്റേർസ് ഡബ്ൾസ്, ജംബ്ൾഡ് ഡബ്ൾസ് 85+, 100+ മത്സരങ്ങളുമാണ് ടൂർണ്ണമെന്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 85+ൽ കളിക്കാരിൽ ഒരാൾക്ക് 35 വയസ്സോ അതിൽ കുറവോ പ്രായവും, 100+ൽ കളിക്കാരിൽ ഒരാൾക്ക് 45 വയസ്സോ അതിൽ കുറവോ ഉണ്ടായിരിക്കണമെന്നും രജിസ്ട്രേഷൻ മേയ് 13 വരെ നീട്ടിയിരിക്കുന്നതായും ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ്.എം 39777801, തൃപ്തിരാജ് 33078662.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.