മനാമ: ജി.സി.സിയിലെ തന്നെ പ്രധാന കാറോട്ട മത്സരവേദിയായ ബഹ്റൈന്‍ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ നടക്കാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. ലോക പ്രശസ്ത ബാന്‍റുകളുടെ സംഗീത പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വിനോദപരിപാടികളും മത്സരവേളയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാക്കിറിലെ ഫോര്‍മുല വണ്‍ വേദിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇതിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പ്രമുഖ ഡി.ജെമാരായ ദിമിത്രി വെഗാസ്, ലൈക് മൈക് എന്നിവര്‍ ആദ്യ ദിവസത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഡിനോസറുകളുടെ ചലിക്കുന്ന രൂപങ്ങള്‍, പ്രേതാലയം പോലുള്ള വീടുകള്‍ തുടങ്ങിയവയാണ് 13ാമത് ഗ്രാന്‍റ് പ്രീ വേളയോടനുബന്ധിച്ച് ഒരുങ്ങുന്നതെന്ന് ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് കൊമേഴ്യല്‍ ഡയറക്ടര്‍ ഷെറീഫ് അല്‍ മഹ്ദി പറഞ്ഞു. ടിക്കറ്റിന് ഈ മാസം അവസാനം വരെ 15ശതമാനം ഇളവ് നല്‍കുന്നുണ്ട്.
ഏപ്രില്‍ 14മുതല്‍ 16 വരെയാണ് ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ നടക്കുന്നത്. ഇത്തവണ ഒൗദ്യോഗിക ഗാനവും പുറത്തിറക്കുന്നുണ്ട്. ഹിപ്ഹോപ് രംഗത്ത് പ്രശസ്തരായ ഡാഫിയും ഫ്ളിപ്പെറാച്ചിയും ചേര്‍ന്നാണ് ഒൗദ്യോഗിക ഗാനം അവതരിപ്പിക്കുന്നത്.
ടെന്‍റില്‍ 24 ഡിനോസറുകളുടെയും ഐസ് എയ്ജ് സിനിമകളിലെ മൃഗങ്ങളുടെയും ചലിക്കുന്ന രൂപങ്ങളുണ്ടാകും. കുട്ടികള്‍ക്കായുള്ള പരിപാടികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 10 ശില്‍പശാലകളാണ് ഇത്തവണ നടത്തുന്നത്. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് മത്സരത്തിന് ഒരു മാസം മുമ്പേ നടക്കുന്ന എല്ലാ പരിപാടികളിലേക്കും പ്രവേശനമുണ്ടാകും. ലോകപ്രശസ്ത കാനേഡിയന്‍ ഗായകന്‍ ബ്രയന്‍ ആഡംസിന്‍െറ സംഗീത പരിപാടിയും ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്. മാര്‍ച്ച് 13നാണ് ബ്രയന്‍ ആഡംസിന്‍െറ പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bahraingp.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ സര്‍ക്യൂട്ട് ഹോട്ട്ലൈന്‍ ആയ 17450000 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.