മനാമ: ബഹ്റൈനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബി.എഫ്.സി) വഴി പണം അയക്കുന്നവർക്ക് ഇനിമുതൽ ബെനഫിറ്റ് പേ വഴി ഇടപാട് നടത്താം. കാഷ് ആയി പണം നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഇൗ സംവിധാനം പണ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ആവിഷ്കരിച്ചിട്ടുള്ളത്. ബി.എഫ്.സി ശാഖകളിൽ എത്തി ബെനഫിറ്റ് പേ വഴി പണം അയക്കാൻ ഇൗ സംവിധാനം ഇടപാടുകാരെ സഹായിക്കും.
പണം അയക്കൽ, കറൻസി വിനിമയം, ബിൽ അടക്കൽ എന്നിവയെല്ലാം ബി.എഫ്.സി ബ്രാഞ്ചുകളിൽ ബെനഫിറ്റ് പേ വഴി ചെയ്യാവുന്നതാണ്. കോവിഡ് കാലത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒാൺലൈൻ ഇടപാടുകൾക്ക് ബെനഫിറ്റ് പേയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബി.എഫ്.സി ജനറൽ മാനേജർ (റീെട്ടയ്ൽ) ദീപക് നായർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.bfc.com.bh അല്ലെങ്കിൽ 1722 8888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.