Posted On
date_range Updated On
date_range ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭക്ഷണവിതരണം നടത്തി
മനാമ: ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ 250ഓളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ബഹ്‌റൈൻ സി.എസ്.ഐ ഇടവക വികാരി ഫാ. ദിലീപ് ഡേവിഡ്സൺ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും സാമൂഹികപ്രവർത്തകയുമായ ഷെമിലി പി. ജോൺ, കെ.ടി. സലിം എന്നിവർ സംസാരിച്ചു. ബിപിൻ വി. ബാബു സ്വാഗതം പറഞ്ഞു.
സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജോ ചാക്കോ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.