ജഡ്ജി അലി അഹമ്മദ് അൽ കാബി
Posted On
date_range Updated On
date_range അറബ് യൂനിയൻ ഓഫ് അഡ്മിനിസ്ട്രേറ്റിവ് ജുഡീഷ്യറി അധ്യക്ഷ പദവി ബഹ്റൈൻ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്
മനാമ: അറബ് യൂനിയൻ ഓഫ് അഡ്മിനിസ്ട്രേറ്റിവ് ജുഡീഷ്യറിയുടെ (എ.യു.എ.ജെ) അധ്യക്ഷസ്ഥാനത്തേക്ക് ബഹ്റൈനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിനെ ഫെഡറേഷന്റെ ജനറൽ അസംബ്ലി തെരഞ്ഞെടുത്തു. രണ്ടുവർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം. സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്.ജെ.സി) സെക്രട്ടറി ജനറൽ ജഡ്ജി അലി അഹമ്മദ് അൽ കാബി കൈറോയിൽ നടന്ന ആറാമത് ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുത്തിരുന്നു.
അറബ് അക്കാദമി ഫോർ അഡ്മിനിസ്ട്രേറ്റിവ് ജുഡീഷ്യറിയുടെ കരട് ചട്ടങ്ങൾ അംഗീകരിക്കുക, അംഗരാജ്യങ്ങളിൽ ശാഖകൾ തുറക്കുക എന്നിവയുൾപ്പെടെ യൂനിയന്റെ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് അൽ കാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.