ശംസുദ്ദീൻ
മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയായിരുന്നപ്രവാസി തൃശൂർ ജില്ലയിലെ പാടൂർ രായ്മാരക്കാർ വീട്ടിൽ ഷംസുദ്ദീൻ (67) നിര്യാതനായി. ഏതാനും ദിവസം മുൻപ് അനുഭവപ്പെട്ട കിഡ്നി സംബദ്ധവും ഹൃദയ സംബന്ധവുമായ അസുഖം മൂലം കൊച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറെ കാലം ബഹ്റൈൻ ഡിഫൻസ് ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ബിസിനസ് രംഗത്ത് സജീവമായിരുന്നുവെങ്കിലും അടുത്തകാലത്തായി നാട്ടിൽ സ്ഥിരതാമസമായിരുന്നു. ഭാര്യയും നാല് മക്കളും ഉണ്ട്. ബഹ്റൈൻ പാടൂർ പ്രവാസി സംഘടനയായ ബാപയുടെ പ്രഥമ പ്രസിഡന്റായിരുന്നു ശംസുദ്ദീൻ. അഷ്റഫ്, ഹനീഫ, ഷാഹുൽ, അൻവർ എന്നീ സഹോദരങ്ങളും ബഹറൈനിലുണ്ട്. നാട്ടിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.