മനാമ: ഇസ്രായേലിലെ ബഹ്റൈൻ, യു.എ.ഇ അംബാസഡർമാർ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ അംബാസഡർ ഖാലിദ് അൽ ജലാഹ്മ, യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്രബന്ധം ആരംഭിക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചതിനുശേഷമാണ് അംബാസഡർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളുടെയും ആദ്യ അംബാസഡർമാരെ നഫ്താലി ബെന്നെറ്റ് അഭിനന്ദിച്ചു. ചുമതലകൾ നിറവേറ്റുന്നതിൽ ഇസ്രായേൽ സർക്കാറിെൻറ പൂർണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. നയതന്ത്ര ബന്ധത്തിലുണ്ടായ ശ്രദ്ധേയമായ പുരോഗതിയെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.