???? ????? ?????? ???????????? ????????? ???????????? ?????? ????????? ?????

അറേബ്യൻ ഗൾഫ് കപ്പിൽ ബഹ്റൈന് കന്നിക്കരീടം


മനാമ: ചരിത്രമുഹൂർത്തത്തിനുവേണ്ടിയുള്ള ഇമവെട്ടാത്ത കാത്തിരിപ്പിനൊടുവിൽ പവിഴദ്വീപ് നേടിയ അറേബ്യൻ ഗൾഫ്കപ്പ്, രാജ്യത്തിനാകെ അഭിമാനത്തി​​​െൻറയും ആഹ്ലാദത്തി​​​െൻറയും പൂത്തിരികൾ വിരിയിച്ചു. രാത്രി 8.58 ഒാടെ ബഹ്റൈൻ ടീം വിജയികളായി പ്രഖ്യാപിക്കപ്പെടുേമ്പാൾ അതി​​​െൻറ പ്രതിഫലനം രാജ്യത്ത് എങ്ങും അലയടിച്ചു.

മധുരം നൽകിയും ആവേശം പങ്കിട്ടും വിജയാഘോഷത്തിലായി ജനം. ബഹ്റൈൻ ആദ്യഗോൾ നേടിയപ്പോൾ തന്നെ ടെലിവിഷൻ വഴിയും വിവിധ കേന്ദ്രങ്ങളിെല വലിയ സ്ക്രീനുകളിലൂടെയും കളി കാണുന്നവർ ഹർഷാരവത്തോടെ അതിനെ സ്വാഗതം ചെയ്തു. തുടർന്ന് ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു.

ഒടുവിൽ കളി സമാപനത്തോട് അടുക്കുേമ്പാഴും ബഹ്റൈൻ ജയം ഉറപ്പിക്കുേമ്പാഴും എങ്ങും ആഹ്ലാദം ഉയർന്നു. ഫൈനലിൽ ബഹ്റൈനിലെ 1900 ആരാധകരും കളി കാണാനും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനും ഖത്തറിൽ എത്തിയിരുന്നു. ഗാലറികളിൽ ഇരമ്പിമറിഞ്ഞ് പ്രോത്സാഹനം നൽകുന്ന ബഹ്റൈൻ ആരാധകരും ശ്രദ്ധേയമായ കാഴ്ചയായിരുന്നു.

Tags:    
News Summary - bahrain won arabian gulf cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.