മനാമ: മേഖലയിൽ പ്രതിസന്ധികളിൽ ആശങ്കയിൽ ഒരൽപം അയവ് വന്നതിനെ തുടർന്ന് ബഹ്റൈനിലെ പൊതു മേഖലകളുടെ പ്രവർത്തനം നാളെ മുതൽ പഴയതു പോലെ തുടരുമെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു. അടിയന്തരമായി പുറപ്പെടുവിച്ചിരുന്ന സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജോലിക്കാർക്കുള്ള വർക്ക് അറ്റ് ഹോം നിർദേശം പിൻവലിച്ചതായും എല്ലാം സർക്കാർ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും പഴയതുപോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു.
നടപടികളിൽ സഹകരിച്ച എല്ലാ ജനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നന്ദിയും അറിയിച്ചു. ഏതൊരു അടിയന്തര സാഹചര്യത്തോടും ജനങ്ങൾ ഫലപ്രദമായി തന്നെ പ്രതികരിക്കുമെന്നതിനും നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്നും രാജ്യത്തെ താമസക്കാരായ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്നും ഈ തീരുമാനങ്ങൾ വ്യക്തമാക്കി.
സ്ഥിതിഗതികളുടെ വിവരങ്ങൾ അതത് സമയം നാഷനൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ് ഫോം അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മൈഗവ് ആപ് വഴിയോ അറിയിക്കും. വ്യാജ പ്രചാരണങ്ങളിൽ നിന്ന് അകലം പാലിക്കാനും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.