മനാമ: ഇറാനിൽ കഴിയുന്ന ബഹ്റൈൻ പൗരൻമാരുടെ രണ്ടാം സംഘത്തെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അറിയിച്ചു. രണ്ടാം സംഘത്തെ വ്യാഴാഴ്ച എത്തിക്കാനിരുന്നതാണ്. എന്നാൽ ഇതിനായി വിമാനം അയക്കാമെന്ന് പറഞ്ഞ കമ്പനിക്ക് അതിന് കഴിയാതെ വന്നതോടെ ഇത് നടന്നില്ല. ബദൽ മാർഗം ഉടൻ കണ്ടെത്തുമെന്ന് അണ്ടർ സെക്രട്ടറി അറിയിച്ചു.
തിരിച്ചെത്തിക്കുന്ന എല്ലാവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കും. പരിശോധനാ ഫലം അനുസരിച്ച് രോഗം ഉള്ളവരെ െഎസൊലേഷനിലേക്കും മറ്റുള്ളവരെ നിരീക്ഷണത്തിലേക്കും മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.