ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ സംഘടിപ്പിച്ച ബി.വി.കെ കണക്ട് ആഘോഷ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ ബി.വി.കെ കണക്ട് എന്ന ആഘോഷ പരിപാടി കലവറ പാർട്ടി ഹാളിൽ ആഘോഷിച്ചു. 150 അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുടുംബാംഗങ്ങളുടെ കലാ പ്രകടനങ്ങൾക്കുപുറമെ ബഹ്റൈനിലെ പ്രശസ്തരായ കലാകാരന്മാരുടെ നൃത്തങ്ങൾ, ഗാനമേള തുടങ്ങിയവ നടന്നു.
പരിപാടിയിലെ പ്രധാന അതിഥിയായി എത്തിച്ചേർന്ന പ്രമുഖ സീരിയൽ-സിനി ആർട്ടിസ്റ്റ് ലയ റോബിനുള്ള ഉപഹാരം മുഖ്യ രക്ഷാധികാരി റഹീം ആതവനാട് കൈമാറി. കൂട്ടായ്മ അംഗങ്ങളായ അറേബ്യൻ ബ്രോസ്റ്റഡ് നാസർ, എ ആൻഡ് ബി ട്രേഡിങ് ഹമീദ്, സിൽവോ ജ്വല്ലറി വാഹിദ് തുടങ്ങിയവർ കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവാസ ജീവിതത്തിനിടയിൽ നിർബന്ധമായും ഒരു ചെറിയ സ്വത്തുവകയെങ്കിലും സ്വന്തം പേരിൽ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രേക്ഷകരോട് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ബോധിപ്പിച്ചു.
പരിപാടികൾ പ്രോഗ്രാം കോഓഡിനേറ്റർ ബിലാൽ, റിഷാദ് വാഴക്കോടൻ, റഷീദ് ബുർഹമാ തുടങ്ങിയവർ നിയന്ത്രിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതവും രക്ഷാധികാരി ഉമ്മർഹാജി ചേനാടൻ, അഹമ്മദ് കുട്ടി തുടങ്ങിയവർ ആശംസകളും ഫാസ് ഫസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.