മനാമ: വിവിധ ഗവര്‍ണറേറ്റുകളില്‍ പണി പൂര്‍ത്തിയായ ആറ് സ്‌കൂളുകള്‍ ഉദ്ഘാടനത്തിന് സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. മുഹറഖ്, ദക്ഷിണ, സതേണ്‍ ഗവര്‍ണറേറ്റുകളില്‍ രണ്ട് വീതം സ്‌കൂളുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വും പുരോഗതിയും സാധ്യമാക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഹുനൈനിയ്യ ഗേള്‍സ് സെക്കൻററി സ്‌കൂള്‍, ഈസ ടൗണ്‍ പ്രൈമറി ബോയ്‌സ് സ്‌കൂള്‍, ഹമദ് ടൗണ്‍ ഗേള്‍സ് പ്രൈമറി സ്‌കൂള്‍, മാലികിയ്യ ഗേള്‍സ് പ്രൈമറി സ്‌കൂള്‍, ബുസൈതീന്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍, ബുസൈതീന്‍ പ്രൈമറി ബോയ്‌സ് സ്‌കൂള്‍ എന്നിവയാണ് പുതിയ സ്‌കൂളുകള്‍.
വിവിധ സ്‌കൂളുകള്‍ മന്ത്രി സന്ദര്‍ശിക്കുകയും സംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിതതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദവും വൈദ്യുത ഉപഭോഗം കുറക്കുന്നതുമായ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. 2015-18 കാലയളവിലേക്കുള്ള സര്‍ക്കാര്‍ പ്രവര്‍ത്തന പദ്ധതിയില്‍ 10 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഓരോ സ്‌കൂളിലും 1000 മുതല്‍ 1600 വിദ്യാര്‍ഥികള്‍ക്ക് വരെ പഠിക്കാന്‍ സൗകര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.