മനാമ: ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 20ന് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പാതിദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി പ്രഖ്യാപിച്ചത്.
മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവധി ബാധകമാവും. കായിക ദിന പരിപാടികളിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അവസരം നൽകാൻ ലക്ഷ്യമിട്ടാണ് അവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.