മനാമ: 2021 മുതൽ ബഹ്റൈൻ പ്രതിഭ നൽകി വരുന്ന പ്രതിഭ പപ്പൻ ചിരന്തന അന്തർദേശീയ നാടക രചന അവാർഡ് 2025ന്റെ ജൂറി ചെയർമാനായി ഡോ. സാം കുട്ടി പട്ടംകരിയെ ചുമതലപ്പെടുത്തിയതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
ജൂറി ചെയർമാനായിരുന്ന കെ. സച്ചിദാനന്ദൻ അനാരോഗ്യം മൂലം മാറിയ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ അവാർഡ് നിർണ്ണയ സമിതി ചുമതലപ്പെടുത്തിയത്.
പ്രതിഭ നൽകി വരുന്ന നാടക അവാർഡിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടക പ്രവർത്തകർ തങ്ങളുടെ രചനകൾ അയച്ചു വരുന്നു. അവാർഡ് പ്രഖ്യാപനം വാർത്ത സമ്മേളനം നടത്തി അറിയിക്കുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വികെ സുലേഷ് പ്രസിഡന്റ് കെ.വി മഹേഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.