42 വർഷത്തെ പ്രവാസത്തിനു ശേഷം, പവിഴ ദ്വീപിനോട് വിട പറഞ്ഞ് അരുൺ നാട്ടിലേക്ക്

മനാമ : തൃശൂർ ജില്ലയിലെ ചിറക്കൽ സ്വദേശിയായ അരുൺ 42 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. പരേതനായ ഇഴുവൻപറമ്പിൽ ഗംഗാധരന്റെ മൂത്ത മകനാണ് അരുൺ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രവാസലോകത്തെത്തിയ അദ്ദേഹം കഴിഞ്ഞ ജൂലൈ 31 നാണ് ജോലിയിൽ നിന്നും വിരമിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിഡിൽ ഈസ്റ്റ് ഫുഡ്‌ ട്രേഡിംഗ് കമ്പനിയിൽ മാത്രമാണ് അരുൺ ജോലി ചെയ്തിരുന്നത്.

ഒരേ സ്ഥാപനത്തിൽ ഇത്രയും കാലം സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി കാണുന്ന അദ്ദേഹം, തന്റെ കുടുംബം പോലെയാണ് ഈ സ്ഥാപനത്തെയും ഈ പ്രവാസ രാജ്യത്തെയും സ്നേഹിക്കുന്നത്. അതുകൊണ്ടുതന്നെ പോറ്റമ്മയായ ഈ നാടും പ്രിയപ്പെട്ട സ്ഥാപനവും വിട്ടുപിരിയുന്നതിൽ അദ്ദേഹത്തിന് ഏറെ വിഷമമുണ്ട്.

ഇന്ത്യൻ മിലിട്ടറിയിൽ നിന്നും വിരമിച്ച ശേഷം തൃശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ഹെഡായി ജോലി ചെയ്തിരുന്നു അരുണിന്റെ പിതാവ് ഗംഗാധരൻ. അരുണിന് മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണുള്ളത്. അദ്ദേഹത്തിന്റെ അനുജന്മാരെല്ലാം ബഹ്‌റൈനിൽ തന്നെയാണ് ജോലി ചെയ്തുവരുന്നത്. അരുണിന്റെ ഭാര്യ സിന്ധു അവാലി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേരിൽ മകൻ ഗോകുൽ കൃഷ്ണ ആസ്‌ട്രേലിയയിൽ മെക്കാനിക്കൽ പി.ജിക്ക് പഠിക്കുമ്പോൾ, മകൾ ഗോപിക എറണാകുളം തേവരയിൽ സി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.