സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ നിന്ന്

സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് സമാപിച്ചു

മനാമ: കഴിഞ്ഞ രണ്ട് മാസമായി വിജയകരമായി നടന്നുവന്ന സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ ഗ്രാൻഡ് ഫിനാലെയിലൂടെ സമാപിച്ചു. സംഗീതം, കരാട്ടെ, കുങ്ഫു, ബാഡ്മിന്റൺ, കളറിംഗ്, ഡ്രോയിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, നൃത്തം, നാടകം, ഫാൻസി ഡ്രസ് തുടങ്ങി കുഞ്ഞുമനസ്സുകളിൽ സന്തോഷവും സൃഷ്ടിപരതയും വളർത്തിയ അനവധി പരിപാടികളാൽ സമ്പന്നമായിരുന്നു സിംസ് കളിമുറ്റം.

ജനറൽ കൺവീനർമാരായ ഷെൻസി മാർട്ടിൻ, ലിജി ജോസ് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ജിൻസി ലിയോൺസ്, ഷീന ജോയ്സൺ എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. മേരി രഞ്ജിത്, ബീന ജോർജ്, ഫിലോമിന ജേക്കബ്, ജെനിറ്റ് ഷിനോയ്, ബിജി അജീഷ്, നിഷ ജോസഫ്, റാൻസി ജയ്മി, ഷീജ ജെയ്സൺ, ഷീന ജോബിൻ, മെബിൾ ജോബി, ഫിയോണ റോസ് എന്നിവരടങ്ങിയ അധ്യാപകസംഘവും ജെറോൺ ജീഫൻ, ആൽവിസ് ലിയോൺസ്, അബാൻ ജോസഫ്, നാഹോർ നെൽസൺ, നവീൻ നെൽസൺ, ജിയ ടി ടി, അന്ന എൽസ ജിനോയ്, ലിനെറ്റ് റോസ്, ജിയന്ന, അൻസാന മരിയ, റിയോൾ, ലിവ്യ ജെയ്സൺ എന്നിവരുള്‍പ്പെടെയുള്ള വോളന്റിയർ സംഘവും ക്യാമ്പിന് നേതൃത്വം നൽകി.

റോഡ് സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, ഹെൽത്ത് ടോക്ക്, പബ്ലിക് സ്പീക്കിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ ബി. എഫ്. സി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സിംസ് പ്രസിഡന്റ് പി. ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതപ്രസംഗം നടത്തി. സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, മെമ്പർഷിപ്പ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Sims Playground Summer Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.