ഗവേഷകർ കണ്ടെത്തിയ മത്സ്യം

വംശനാശഭീഷണി നേരിടുന്ന അപൂർവ്വ മത്സ്യത്തെ ബഹ്‌റൈൻ സമുദ്രത്തിൽ കണ്ടെത്തി

മനാമ: കടുത്ത വംശനാശഭീഷണി നേരിടുന്ന 'സ്മൂത്ത്നോസ് വെഡ്ജ്ഫിഷ്' എന്ന അപൂർവ്വയിനം മത്സ്യത്തിന്റെ ദൃശ്യങ്ങൾ ബഹ്‌റൈനിലെ സമുദ്ര ഗവേഷകർ ക്യാമറയിൽ പകർത്തി. സ്രാവുകളുടെ ശരീരക്ഷതിയുള്ളതും പരന്ന ആകൃതിയുള്ളതുമായ തലയോടുകൂടിയ ഈ മത്സ്യത്തിന് മൂന്ന് മീറ്റർ വരെ നീളം വെക്കാൻ സാധിക്കും.

ബഹ്‌റൈനിലെ സ്രാവുകളെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ഗവേഷണ പദ്ധതിയായ 'ഫിൻസൈറ്റ് ബഹ്‌റൈനിലെ' ഗവേഷകരാണ് പ്രത്യേക അണ്ടർവാട്ടർ ക്യാമറകളും ബെറ്റ് സിസ്റ്റങ്ങളും ഉപയോഗിച്ച് ഈ അപൂർവ്വ കാഴ്ച പകർത്തിയത്.

Tags:    
News Summary - Rare, endangered fish discovered in Bahraini waters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.