ബഹ്‌റൈൻ പ്രതിഭ വനിത സംഗമം ‘വിങ്സ് ഓഫ് വുമൺ’ സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭ വനിത വേദിയുടെ നേതൃത്വത്തിൽ 'വിങ്സ് ഓഫ് വുമൺ' എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റമ്പതിലധികം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.

എഴുത്തുകാരി സ്വപ്ന വിനോദ് സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് പ്രസാദ് 'സ്ത്രീകളിൽ മാനസികാരോഗ്യവും സ്വയം പരിചരണത്തിന്റെ പ്രാധാന്യവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രതിഭ വനിതാവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പരിപാടിയുടെ കൺവീനറുമായ സജിത സതീഷ് മോഡറേറ്ററായി.​ സ്ത്രീകൾ ഇന്ന് നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരങ്ങൾ, സ്വയം പരിചരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നടന്നു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ദീപ്തി ഗോപിനാഥ് മറുപടി നൽകുകയും ചെയ്തു. സെമിനാറിന് ശേഷം പ്രതിഭയിലെ നാല് മേഖലകളിൽ നിന്നുമുള്ള വനിതകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രതിഭ വനിതവേദി പ്രസിഡന്റ് ദീപ്തി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതവേദി സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി. കെ,രക്ഷാധികാരി സമിതി അംഗങ്ങളായ ഷീബ രാജീവൻ, ഷീജ വീരമണി, നൃത്താധ്യാപിക വിദ്യാശ്രീ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ ഹർഷ ബബീഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Bahrain Pratibha Malayalam padashaala organized the entrance festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.