രാജശേഖരൻ ഓണംതുരുത്ത്
മനാമ: ബഹ്റൈൻ പ്രതിഭയുടെ പ്രഥമ നാടക രചന പുരസ്കാര സമർപ്പണം വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട തിരുവല്ലയിലെ കൊച്ച് ഈപ്പൻ സ്മാരക ഹാളിൽ നടക്കും. അവാർഡ് ജേതാവായ രാജശേഖരൻ ഓണംതുരുത്തിന് കേരള സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരം സമർപ്പിക്കും. ഭഗവാന്റ പള്ളി നായാട്ട് എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. നാടക പ്രേമികളായ പ്രവാസികളും സ്വദേശികളുമായ മുഴുവൻ തിരുവല്ല നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡൻറ് ജോയ് വെട്ടിയാടൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.