റഷ്യയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര ചിൽഡ്രൻ കൾചറൽ ഫോറത്തിൽ പങ്കെടുത്ത
ബഹ്റൈനിൽനിന്നുള്ള കുട്ടികൾ
മനാമ: റഷ്യയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര ചിൽഡ്രൻ കൾചറൽ ഫോറത്തിൽ ബഹ്റൈനിൽനിന്നുള്ള ഹയ അബ്ദുല്ല അൽ ഹമദ്, ലിയാൻ അബ്ദുല്ല ഹമദ് എന്നീ കുട്ടികൾ പങ്കാളിയായി. അഞ്ചു ദിവസം നീണ്ടുനിന്ന സാംസ്കാരിക ഫോറം റഷ്യൻ സാംസ്കാരിക മന്ത്രിയുടെ രക്ഷാധികാരത്തിലാണ് നടന്നത്.
അറബ്, ഗൾഫ് മേഖലയിൽനിന്ന് പങ്കെടുത്ത ഏക രാജ്യമാണ് ബഹ്റൈൻ. വിവിധ വൈജ്ഞാനിക, കലാപരിപാടികളും പ്രഭാഷണങ്ങളും ഉൾക്കൊള്ളുന്ന ഫോറം കുട്ടികളുടെ കഴിവുകൾ വളർത്താനും പ്രോത്സാഹിപ്പിക്കാനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള വിനിമയത്തിനുമായിരുന്നു.
റഷ്യൻ സാംസ്കാരിക മന്ത്രി, സഹമന്ത്രി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ബഹ്റൈനിലെ ക്ലാസിക് സംഗീതം പഠിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഫോറത്തിൽ പങ്കെടുത്ത കുട്ടികളെ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.