വടകര സ്വദേശി ബഹ്റൈനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ 

മനാമ: ബഹ്റൈനില്‍ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടു.  സീഫ് ഹവാന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തില്‍ രാജേഷിനെ (39)യാണ് ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന് സമീപമുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 
പിതാവ്: പരേതനായ നാണു. മാതാവ്: വിമല. സഹോദരികള്‍: റീന. ഷീന. ഭാര്യ: ഷീജ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

News Summary - bahrain obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.