ബഹ്​റൈനിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ

മനാമ: ബഹ്​റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതുവരെ പ്രയോജനപ്പെടുത്തിയത്​ 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസ ി തൊഴിലാളികൾക്ക്​ രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക്​ തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ്​ ഏപ്രിൽ ഒന്ന്​ മുതൽ രാജ്യത്ത്​ പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​. ഡിസംബർ 31 വരെയാണ്​ ഇതി​​​െൻറ കാലാവധി.

ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ചാണ്​ 13,284 പേർ രേഖകൾ ശരിയാക്കിയതെന്ന്​ ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്​ദുല്ല അൽ അബ്​സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - bahrain news gulf updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.