ബഹ്‌റൈനിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

മനാമ: വെള്ളിയാഴ്ച മുതൽ ഈസ ടൗണിൽ നിന്നും കാണാതായ 14കാരിയായ സ്വദേശി പെൺകുട്ടി  ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്​ച വൈകിട്ട്​ ആറ്​ മണിക്കാണ്​ കുട്ടി​െയ കാണാതായത്​.  കുട്ടിയെ കണ്ടെത്താൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഊർജിതമായ  ശ്രമം നടന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു.

Tags:    
News Summary - Bahrain Missing girl found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.