മനാമ: ബഹ്റൈൻ മാർത്തോമ ഇടവകയുടെ 59ാമത് ഇടവകദിനവും വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സനദിലുള്ള മാർത്തോമ കോംപ്ലക്സിൽ നടന്നു. പൊതുസമ്മേളനം മാർത്തോമ സഭയുടെ മലേഷ്യ-സിംഗപ്പൂർ - ആസ്ട്രേലിയ -ന്യൂസിലൻഡ് ഭദ്രാസനാധ്യക്ഷനും മാർത്തോമ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി, അൽമോയിദ് കോൺട്രാക്ടിങ് ഗ്രൂപ് സി.ഇ.ഒ എം.ടി. മാത്യൂസ്, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് കോശി സാമുവൽ, ഇടവക ട്രസ്റ്റി എബ്രഹാം തോമസ് എന്നിവർ ആശംസകൾ നേർന്നു.
ഇടവക സെക്രട്ടറി ജേക്കബ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകയിൽ ഈ പ്രവർത്തനവർഷം 60 വയസ്സ് പൂർത്തിയായവരേയും ഇടവക അംഗത്വത്തിൽ 40ഉം 25ഉം വർഷം പൂർത്തിയായവരേയും 10,12 ക്ലാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ഇടവകയുടെ ഈ വർഷത്തെ ചിന്താവിഷയം നിർദേശിക്കുകയും അവതരണ ഗാനം എഴുതി ചിട്ടപ്പെടുത്തുകയും ചെയ്ത ഡെൻസി അനോജ്, ഇടവക കെട്ടിട നിർമാണ കമ്മിറ്റി അംഗങ്ങൾ, മുൻവർഷത്തെ കമ്മിറ്റി അംഗങ്ങൾ എന്നിവരെയും ആദരിച്ചു.
പ്രോഗ്രാം കൺവീനർ ജിനു സജി നന്ദി പറഞ്ഞു. ഇടവക ആത്മായ വൈസ് പ്രസിഡന്റ് മാത്യൂസ് ഫിലിപ്പ്, ട്രസ്റ്റി ബിനു തോമസ് വർഗീസ്, ആത്മായ ശുശ്രൂഷകരായ സുനിൽ ജോൺ, ജോർജ് കോശി എന്നിവർ സന്നിഹിതരായിരുന്നു. ഹൻസൽ ബിജു കുരുവിള, മഹിമ സൂസൻ തോമസ് എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.