ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം ക്രിക്കറ്റ് ടീം റണ്ണേഴ്സ് ട്രോഫിയുമായി
മനാമ: കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിൽ കന്നിയങ്കത്തിനിറങ്ങിയ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം ഫസ്റ്റ് റണ്ണേഴ്സായി. വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ടീം ഫൈനലിൽ ശക്തരായ തിരുവനന്തപുരത്തോട് ഏറ്റുമുട്ടാൻ ഇറങ്ങിയത്.
മത്സരത്തിൽ ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോട് നയിച്ച ടീമിൽ അസുറുദ്ദീൻ അക്കു (വൈസ് ക്യാപ്റ്റൻ), അൻസാർ (ടീം മാനേജർ), ബാസിത് (ടീം കോഓഡിനേറ്റർ), റഹ്മാൻ ചോലക്കൽ, രഞ്ജിത്, അലൂഫ്, നൗഷാദ്, ഇർഫാദ്, സമദ്, റഹീൽ, ജിഷ്ണു, മുഹമ്മദ് ഷാഹിദ്, സുരാജ്, സാനു, ലത്തീഫ്, അക്ബർ, ഷരീഫ്, മുബഷിർ, അൻസാർ എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.