Posted On
date_range Updated On
date_range വിദേശികൾക്ക് തൊഴിലിന് ഏറ്റവും അനുയോജ്യമായ ഇടം ബഹ്റൈനെന്ന് സർവേ
മനാമ: വിദേശികൾക്ക് തൊഴിലിന് ഏറ്റവും പറ്റിയ ഇടം ബഹ്റൈനെന്ന് സർവേ ഫലം. എക്സ്പാറ്റ് ഇൻസൈഡർ 2022 അന്താരാഷ്ട്രതലത്തിൽ നടത്തിയ സർവേയിലാണ് ബഹ്റൈന്‍ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലിനും ബിസിനസിനും ഏറ്റവും യോജിച്ച സ്ഥലമായാണ് ബഹ്റൈനെ അടയാളപ്പെടുത്തിയിട്ടുള്ളത്.
താമസസ്ഥലം വളരെ എളുപ്പത്തിൽ ലഭിക്കുന്നതായും തദ്ദേശീയ ഭാഷ സ്വായത്തമാക്കാതെതന്നെ എളുപ്പത്തിൽ തൊഴിൽ ലഭിക്കുന്നതായും സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും പറഞ്ഞു. പ്രാദേശിക ഭരണ, അധികാര കേന്ദ്രങ്ങളുമായി വേഗത്തിൽ ഇടപെടാൻ കഴിയുമെന്ന് 67 പേരും വിസ വേഗത്തിൽ ലഭിക്കുന്നതായി 70 ശതമാനം പേരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.