ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ജു​മാ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​നെ സ്വീ​ക​രി​ക്കു​ന്നു 

ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​നെ ആ​ദ​രി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​നെ ആ​ദ​രി​ച്ചു. ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ക്കം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ജു​മാ, സ്പീ​ക്ക​ർ​ക്ക് ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഊ​ന്നി​പ്പ​റ​ഞ്ഞ അ​ബ്ദു​റ​ഹ്മാ​ൻ ജു​മാ രാ​ജ്യ​ത്ത് നി​ക്ഷേ​പ​മാ​ക​ർ​ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് സ്പീ​ക്ക​റോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ 8,00,000 ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ചെ​ന്ന് അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ് ചൂ​ണ്ടി​ക്കാ​ട്ടി. യു.​ടി. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​നും ഹ​മ​ദ് രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ന​ന്ദി പ​റ​ഞ്ഞു. യു.​ടി. ഖാ​ദ​ർ, അ​ബ്ദു​റ​ഹ്മാ​ൻ ജു​മാ, അം​ബാ​സ​ഡ​ർ എ​ന്നി​വ​ർ പ​രി​പാ​ടി മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ന് മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​നോ​ദ് ദാ​സ് ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ബ​ഹ്‌​റൈ​ൻ, ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​ർ ത​മ്മി​ലു​ള്ള ഇ​ന്റ​റാ​ക്ഷ​നു​ക​ളും ന​ട​ന്നു.

Tags:    
News Summary - Bahrain India Society Karnataka Legislative Assembly Speaker U.T. Khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT