ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം

മനാമ: ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും വെല്ലുവിളികളും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏത് ആവശ്യത്തിനായാലും ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഇതിൽ ഇളവുണ്ടായിരിക്കില്ല.

രാജ്യത്തിന് നേരെ തുടരുന്ന ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. രാജ്യത്തിൻറെ സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഡിഫൻസ് നടപടികൾ ശക്തിപ്പെടുത്തുന്നതിനുമാണ് മുൻഗണനയെന്ന് മന്ത്രാലയം അറിയിച്ചു. നിരോധനം ലംഘിച്ച് പറത്തുന്ന ഡ്രോണുകളെ സുരക്ഷാ സേന തടയുകയും നശിപ്പിക്കുകയും ചെയ്യും. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും, എല്ലാവരും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Tags:    
News Summary - Bahrain imposes complete ban on drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.