മനാമ: െഎക്യമാണ് ബഹ്റൈെൻറ കരുത്തെന്നും വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങളെയും വിജയകരമായി തകർത്ത ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചർച്ചയിൽ വിലയിരുത്തി. ആരോഗ്യമേഖല കൂടുതൽ നവീകരിക്കുമെന്നും ഇൗരംഗത്തെ ജീവനക്കാർ നടത്തുന്ന ആത്മാർഥമായ പ്രവർത്തനം പ്രത്യേകം പരാമർശിക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തുള്ള മികച്ച മെഡിക്കൽ സൗകര്യങ്ങൾ രാജ്യത്ത് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.