സുസ്ഥിര വികസന ലക്ഷ്യം നേടുന്നതില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകം

മനാമ: സുസ്ഥിര വികസനം 2030 ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്ന് ഇത് സംബന്ധി ച്ച് ജനീവയില്‍ നടന്ന ചര്‍ച്ച യോഗം വിലയിരുത്തി. യു.എന്‍ മനുഷ്യാവകാശ സമിതിയുടെ 41ാമത് യോഗത്തി​​​െൻറ ഭാഗമായി ബഹ ്റൈന്‍ മിഷന്‍ സംഘടിപ്പിച്ച ചര്‍ച്ച യോഗത്തിലാണ് വനിതകളുടെ പങ്ക് നിര്‍ണായകമാണെന്ന് വിലയിരുത്തിയത്. ചര്‍ച്ച യോഗത്തില്‍ വ്യത്യസ്​ത രാഷ്​ട്രങ്ങളുടെ പ്രതിനിധികളും വിവിധ സംഘടനകളുടെ വക്താക്കളും അക്കാദമിക പ്രമുഖരും പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. റന ബിന്‍ത് ഈസ ബിന്‍ ദുഐജ് ആല്‍ ഖലീഫ ബഹ്റൈന്‍ വനിതകളുടെ നേട്ടങ്ങളെക്കുറിച്ച വിശദീകരിച്ചു. രാജ്യ പുരോഗതിയില്‍ വനിതകൾ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണെന്നും സമൂഹത്തി​​​െൻറ വിവിധ തലങ്ങളില്‍ അവരുടെ കഴിവും പ്രാപ്തിയും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതായും വ്യക്തമാക്കി.

നയതന്ത്ര മേഖലയില്‍ കഴിവ് തെളിയിച്ച സ്ത്രീകളുടെ നേട്ടങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. നയതന്ത്ര മേഖലയില്‍ 31 ശതമാനം സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികളാണ് വനിത സുപ്രീം കൗണ്‍സില്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്താരാഷ്​ട്ര തലത്തില്‍ ചര്‍ച്ചകളും പഠനങ്ങളും നടത്താനും കൗണ്‍സില്‍ മുന്നോട്ടു വരുന്നുണ്ട്. വിവിധ അറബ്, അന്താരാഷ്​ട്ര വേദികളിലും സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തുന്നതിന് ശ്രമങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍ യു.എന്നുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.