മനാമ: മുംബൈയില്‍ നടന്ന വാര്‍ഷിക കുതിരപ്പന്തയത്തില്‍ ഇന്ത്യയിലെ ബഹ്റൈന്‍ നയതന്ത്ര കാര്യാലയത്തിലെ കോണ്‍സല്‍ ജനറല്‍ അലി അബ്ദുല്‍ അസീസ് അല്‍ ബലൂശി പങ്കെടുത്തു. കുതിരയോട്ട മത്സരം സംഘടിപ്പിക്കുന്നതിലും വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കാളിയാകുന്നതിലും ബഹ്റൈന്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാരമ്പര്യ കായിക മേഖലയായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്.
ഇന്ത്യയും ബഹ്റൈനും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണവും ശക്തമായ ബന്ധവും കായിക മേഖലകളിലും നിലനിര്‍ത്തുന്നത് സന്തോഷകരമാണ്. വര്‍ഷംതോറും നടക്കുന്ന കുതിരയോട്ട മത്സരത്തില്‍ ബഹ്റൈന്‍ പങ്കാളിയാകാറുണ്ടെന്നും ഇതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുതിരയോട്ട മത്സരത്തില്‍ ബഹ്റൈന്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും സംഘാടകര്‍ നന്ദി അറിയിക്കുകയും മെമേൻറാ നല്കി ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.