മനാമ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.മേഖല ശാന്തമാവാനും രാഷ്ട്രീയ പിരിമുറുക്കം കുറക്കാനുമായി എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണം.
മേഖലയെയും അവിടത്തെ ജനങ്ങളെയും സംഘർഷത്തിൽനിന്ന് മോചിപ്പിക്കാനും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷിക്കാനും സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ ഉറച്ച നിലപാട്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസ്-ഇറാൻ ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകതയും മേഖലയിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി ഈ പ്രാദേശിക സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.